X

എംഎല്‍എയ്ക്ക് എഴുപതിനായിരം; വാര്‍ഡ് മെമ്പര്‍ക്ക് ഏഴായിരം! ആരോടു പറയും?

തിരുവനന്തപുരം: തദ്ദേശ പ്രതിനിധികളുടെ പ്രതിഫലം (ഓണറേറിയം) തുച്ഛമെന്ന് വിമര്‍ശം. എംഎല്‍എയ്ക്ക് എഴുപതിനായിരവും എംപിക്ക് ഒരു ലക്ഷവും ശമ്പളം കിട്ടുന്ന സ്ഥാനത്ത് (അലവന്‍സുകള്‍ കൂടാതെ) നാട്ടുകാര്യങ്ങള്‍ക്കായി വാര്‍ഡില്‍ ഓടി നടക്കുന്ന വാര്‍ഡ് മെമ്പര്‍ക്ക് കിട്ടുന്നത് ഏഴായിരം രൂപ ( ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍) മാത്രമാണ്.

ഏഴായിരം രൂപ മുതല്‍ 15800 രൂപ വരെയാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്ന പ്രതിഫലം. ഗ്രാമപഞ്ചായത്തിലെ മെമ്പര്‍ക്ക് ഏഴായിരം രൂപ ലഭിക്കുമ്പോള്‍ സ്ഥിരം സമിതി അധ്യക്ഷന് കിട്ടുന്നത് 8200 രൂപ. വൈസ് പ്രസിഡണ്ടിന് 10600 രൂപയും പ്രസിഡണ്ടിന് 13200 രൂപയും.

നഗരസഭയില്‍ കൗണ്‍സിലര്‍ക്ക് കിട്ടുന്നത് 7600 രൂപയാണ്. സ്ഥിരം സമിതി അധ്യക്ഷന് 9400 രൂപയും വൈസ് ചെയര്‍മാന് 12000 രൂപയും. നഗരസഭാ ചെയര്‍മാന് 14600 രൂപയും.

ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ പ്രതിഫലം 14600 രൂപ. വൈസ് പ്രസിഡണ്ടിന് 12000 രൂപയും സ്ഥിരം സമിതി അധ്യക്ഷന് 8800 രൂപയും. അംഗങ്ങള്‍ക്ക് 7600.

കോര്‍പറേഷനില്‍ മേയര്‍ക്ക് 15800 രൂപയാണ് പ്രതിഫലം. ഡെപ്യൂട്ടി മേയര്‍ക്ക് 13200. സ്ഥിരം സമിതി അധ്യക്ഷന് 9400 രൂപയും കൗണ്‍സിലര്‍ക്ക് 8200 രൂപയും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും മേയര്‍ക്കും ഒരേ പ്രതിഫലത്തുകയാണ്; 15800. വൈസ് പ്രസിഡണ്ടിന് 13200. സ്ഥിരം സമിതി അധ്യക്ഷന് 9400 രൂപയും അംഗങ്ങള്‍ക്ക് 8800 രൂപയും.

Test User: