കോന്നി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിക്ക് ജയം. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11ാം വാര്‍ഡിലെ സിപിഐഎം സ്ഥാനാര്‍ത്ഥി രേഷ്മ മറിയം റോയി ആണ് വിജയിച്ചത്.
നവംബര്‍ 18നാണ് രേഷ്മക്ക് 21 വയസ് തികഞ്ഞത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധിയാണ് 21 വയസ്.
കോളജ് പഠന കാലത്താണ് രേഷ്മ ഇടത് കേന്ദ്രങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്നത്. കോന്നി വിഎന്‍എസ് കോളജിലെ എസ്എഫ്‌ഐ അംഗമായിരുന്നു രേഷ്മ. നിലവില്‍ എസ്എഫ്‌ഐയുടെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ഡിവൈഎഫ്‌ഐയുടെ ജില്ലാ കമ്മിറ്റി അംഗവുമാണ്.