കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പുവ്വാട്ടുപറമ്പ് ബ്ലോക്ക് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 3 ന് നടക്കും. വോട്ടെണ്ണല്‍ : 4 ന് 10 മണിക്ക് നടക്കും.
നോമിനേഷന്‍ സ്വീകരിക്കല്‍ ഓഗസ്റ്റ് 9 മുതല്‍ 16 വരെയും സൂക്ഷ്മ പരിശോധന 17 നും നടക്കും. പിന്‍വലിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 19 ആണ്. പെരുവയല്‍ ഗ്രാമ പഞ്ചായത്തിലെ 2 ,7,8,9,10,11,12,13 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഡിവിഷന്‍ . രമ്യ ഹരിദാസ് പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഒഴിവ് വന്നത്. 1540 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ ഡഉഎ ജയിച്ചത്.നിലവില്‍ ഇരു മുന്നണികള്‍ക്കും 9 വീതം അംഗങ്ങളുള്ള ബ്ലോക്കില്‍ ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണായകമാണ്.
5 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ യു.ഡി.എഫിന്റെയും 3 വാര്‍ഡുകള്‍ എല്‍.ഡി .എഫിന്റെയും കൈവശമാണുള്ളത്.പുതുക്കിയ വോട്ടര്‍ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. ഇന്ന് കൂടി പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. 1135 പേരാണ് തൊട്ടു മുമ്പ് നല്‍കിയ അവസരം ഉപയോഗപ്പെടുത്തി പുതുതായി പട്ടികയില്‍ ചേര്‍ന്നത്. 713 പേരെ നീക്കം ചെയ്തു.