X

കോവിഡ് കാലത്തെ തദ്ദേശ തെരഞ്ഞെടുപ്പ്; ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വേഗത്തിലാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. അരോഗ്യ വിദഗ്ധരുമായി കമ്മിഷന്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ സാധ്യതകളാണ് ചര്‍ച്ച ചെയ്യുക.

തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണം സര്‍ക്കാരും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും ആഗ്രഹിക്കുന്നില്ല. അതിനാല്‍

നവംബര്‍ 12 ന് മുന്‍പ് പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കണം. ഒക്ടോബര്‍ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ് കമ്മിഷന്‍. അനുദിനം രോഗികള്‍ വര്‍ധിക്കുന്നതും വരാനിരിക്കുന്ന ആഴ്ചകള്‍ നിര്‍ണായകമെന്ന വിലയിരുത്തലും കമ്മിഷന്‍ നിരീക്ഷിക്കുന്നുണ്ട്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള തെരഞ്ഞെടുപ്പിന് എന്തൊക്കെ ചെയ്യണമെന്നാകും ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുക. ആരോഗ്യവകുപ്പ് ഡയറക്ടറും ആരോഗ്യ വിദഗ്ദരും ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രചാരണത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ പെരുമാറ്റച്ചടത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ എന്നിവയും ചര്‍ച്ചയ്ക്ക് വരും.

വിര്‍ച്വല്‍ പ്രചരണത്തിന്റെ സാധ്യതകളും കമ്മിഷന്‍ തേടുന്നുണ്ട്. യോഗത്തില്‍ ഉയരുന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചായിരിക്കും കമ്മീഷന്റെ തുടര്‍ നടപടികള്‍. രണ്ടാഴ്ചയ്ക്കുള്ളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗവും ചേരും. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

 

web desk 1: