X

കടം എഴുതി തള്ളുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍; ഫാഷനായി മാറിയിട്ടുണ്ടെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

മുംബൈ: കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വന്‍ പ്രഖ്യാപത്തിനിടെ സംഭവത്തോട് വിയോജിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കടം എഴുതിത്തള്ളുന്നത് ഇപ്പോള്‍ ഫാഷനായി മാറിയതായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. മുബൈയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഒഴിവാക്കാനാകാത്ത പ്രത്യേക സാഹചര്യത്തില്‍ കടം എഴുതിത്തള്ളുന്നതു പോലുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

കടം എഴുതിത്തള്ളല്‍ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിട്ടുണ്ട്. ഇതൊരു ശാശ്വത പരിഹാരമല്ല. കര്‍ഷരെക്കുറിച്ചു കരുതലുള്ളതുപോലെ, സാമ്പത്തിക സംവിധാനങ്ങളെക്കുറിച്ചും കരുതല്‍ ആവശ്യമാണ് നായിഡു പറഞ്ഞു.

chandrika: