X

സംസ്ഥാനത്ത് ലോഡ്‌ഷെഡിങ്ങും പവര്‍കട്ടും ഏര്‍പെടുത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്‌ഷെഡിങ്ങും പവര്‍കട്ടും ഏര്‍പെടുത്തിയേക്കും. പുറത്തുനിന്ന് കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ പ്രതിദിനം 300 മെഗാവാട്ടിന്റെ വരെ കുറവുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കെഎസ്ഇബി ലോഡ്‌ഷെഡിങ് ഏര്‍പെടുത്തുന്നത്.

കേന്ദ്രവിഹിതം ഇനിയും കുറഞ്ഞാല്‍ രാത്രികാല വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകേണ്ടി വരുമെന്ന് കെഎസ്ഇബി അറിയിക്കുന്നു. സംഭവത്തിന്റെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയെ അറിയിച്ച ശേഷമാകും അന്തിമ തീരുമാനമുണ്ടാവുക.

web desk 1: