X

നേപ്പാളില്‍ പുതിയ ദൈവത്തെ തെരെഞ്ഞെടുത്തു

 

നോപ്പാളിലെ കാഠ്മഢുവില്‍ ദൈവമായി തൃഷ്ണ ഷാക്യാ എന്ന മൂന്ന് വയസുകാരിയെ തെരെഞ്ഞെടുത്തു.

അച്ഛനമ്മമാരില്‍ നിന്നും സമൂഹത്തില്‍ നിന്നും അകന്ന് വയസറിയിക്കുന്നതുവരെ ദൈവമായി ഇനി ഇവള്‍ ജീവിക്കുക പ്രത്യേക ദര്‍ബാറില്‍. നേപ്പാളിലെ കാഠ്മണ്ഡുവിലെ ഉയര്‍ന്ന പുരോഹിതരാണ് കഴിഞ്ഞ ദിവസം തൃഷ്ണ ഷാക്യായെ അടുത്ത ദൈവമായി തെരഞ്ഞെടുത്ത്.

പ്രായപൂര്‍ത്തിയാകുന്നതുവരെ ഇനി ഇവള്‍ പ്രത്യേക ദര്‍ബാറിലാണ് കഴിയുക. ഇപ്പോള്‍ ദൈവമായി സ്ഥാനാരോഹിതയായിരുന്ന 12 വയസുകാരി മാറ്റിനാ ഷാക്യ പ്രായപൂര്‍ത്തിയയതിനെ തുടര്‍ന്നാണ് 21 ദിവസങ്ങള്‍ കൊണ്ട് മൂന്ന് പേരില്‍ നിന്നും തൃഷ്ണയെ തെരഞ്ഞെടുത്തത്. പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും പൂജാ വിധികള്‍ക്കും ശേഷമാകും തൃഷ്ണയുടെ സ്ഥാനാരോഹണം. ഇതിനായി അവളെ കാഠ്മണ്ഡുവിലെ പൗരാണിക ദര്‍ബാറിലേക്ക് കൊണ്ട് പോകുകയും ചെയ്തു. പ്രായപൂര്‍ത്തിയാകുന്നതുവരെ ഇനി ഇവള്‍ ഇവിടെയാണ് കഴിയുക.

ദൈവമായി തെരഞ്ഞെടുത്ത തൃഷ്ണയ്ക്ക് ഇനി ഒരു വര്‍ഷത്തില്‍ 13 പ്രത്യേക ദിവസങ്ങളില്‍ മാത്രമാണ് പുറത്തിറങ്ങാന്‍ അനുവാദമുള്ളത്. 2008ല്‍ ഹിന്ദു മൊണാര്‍ക്കി അവസാനിച്ചപ്പോള്‍ ഈ ആചാരത്തിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. ഒരു കുട്ടിയുടെ കുട്ടികാലമാണ് ഇല്ലാതാക്കുന്നതെന്നും പഠിക്കാനുള്ള അവകാശവും നിഷേധിക്കപ്പെടുന്നു തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നത്.

ഇതിനെ തുടര്‍ന്ന് കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന് നേപ്പാള്‍ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു, പ്രായപൂര്‍ത്തിയയതോടെ സ്ഥാനത്തുനിന്നും മാറ്റപ്പെട്ട കുട്ടികള്‍ അവര്‍ക്ക് പിന്നീട് പെട്ടെന്ന് ഒരു ദിവസം അകറ്റി നിര്‍ത്തപ്പെട്ട സമൂഹത്തിലേക്കിറങ്ങുമ്പോള്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ കുറിച്ച് തുറന്നു പറയുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും ആചാരങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു.

chandrika: