X

ബാര്‍സയെ ഞെട്ടിച്ച് റെക്കോര്‍ഡ് തുകക്ക് താരത്തെ ടീമിലെത്തിച്ച് ലിവര്‍പൂള്‍

 

ലണ്ടന്‍ : നെതര്‍ലന്റ്‌സ് പ്രതിരോധ നിര താരം വിര്‍ജില്‍ വാന്‍ ഡിജ്ക്കിനെ റെക്കോര്‍ഡ് തുകക്ക് സ്വന്തമാക്കി ലിവര്‍പൂള്‍. എഴുപത്തഞ്ചു ദശലക്ഷം യൂറോക്കാണു സതാംപ്ടണിന്റെ പ്രതിരോധ താരത്തെ ലിവര്‍പൂള്‍ കൂട്ടിലെത്തിച്ചത്. ഇതോടെ എറ്റവും വില കൂടിയ പ്രതിരോധ താരമെന്ന റെക്കോാര്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റി താരം കെയ്ല്‍ വാല്‍ക്കര്‍ നിന്നും വാന്‍ ഡിജിക്കിന്റെ പേരിലായി. കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാം ഹോട്ട്സ്പറില്‍ നിന്നും53 ദശലക്ഷം യൂറോ വിലക്ക് വാല്‍ക്കര്‍ സിറ്റിലെത്തിയത്താണ് ഇതോടെ പഴങ്കഥയായത്. സ്പാനിഷ് വമ്പന്‍മാരായ ബാര്‍സലോണ, മാഞ്ച്‌സ്റ്റര്‍ സിറ്റി, ചെല്‍സി എന്നിവര്‍ താരത്തെ ക്ലബിലെത്തിക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് ലിവര്‍പൂള്‍ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് ഹോളണ്ട് ദേശീയ താരത്തെ റെക്കോര്‍ഡ് തുക നല്‍കി ടീമിലെത്തിച്ചത്.

താരവുമായി കരാറിലെത്തിയെന്ന് ഇരു ക്ലബുകളും ട്വിറ്ററിലൂടെ അറിക്കുകയായിരുന്നു. അതേസമയം പുതിയ ടീമിനൊപ്പം ചേരാന്‍ ജനുവരി ഒന്നിന് വിന്റര്‍ ട്രാസ്ഫര്‍ വിന്‍ഡോ തുറക്കുന്നതുവരെ കാത്തിരിക്കേണ്ടിവരും ഡിജ്ക്കിന്. പുതിയ ക്ലബില്‍ താരം നാലാം നമ്പര്‍ ജേഴ്‌സിയിലാണു കളിക്കാനിറങ്ങുകയെന്നു ടീം വ്യക്തമാക്കി. നടപ്പു സീസണിന്റെ തുടക്കത്തില്‍ താരത്തെ സ്വന്തമാക്കാന്‍ ലിവര്‍പൂള്‍ ശ്രമിച്ചുവെങ്കിലും നിയമലംഘനപരമായാണ് താരത്തെ സമീപിക്കുന്നതെന്ന് പറഞ്ഞ് സതാംപ്ടണ്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷനെ സമീപിച്ചതോടെ ക്ഷമ പറഞ്ഞ് പിന്‍വാങ്ങുകയായിരുന്നു ലിവര്‍പൂള്‍.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി ആക്രമണനിരയില്‍ ഫിര്‍മിനോ- കൊട്ടീഞ്ഞോ-മാനെ-സലാഹ് സഖ്യം യഥേഷ്ടം ഗോള്‍ നേടുമ്പോഴും പ്രതിരോധത്തിലെ പിഴവുകള്‍ പരിശീലകന്‍ യുറുഗന്‍ ക്ലോപിന് വലിയ തലവേദനയാണ് നല്‍കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇനി കിരീടത്തിനു സാധ്യതയില്ലെങ്കിലും താരത്തിന്റെ വരവോടെ ചാമ്പ്യന്‍സ് ലീഗ് മുന്നേറാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ലിവര്‍പൂള്‍. കഴിഞ്ഞ മൂന്നു സീസണിനിടെ സതാംപ്ടണില്‍ നിന്നും അഞ്ചാമത്തെ താരത്തെയാണ് ലിവര്‍പൂള്‍ റാഞ്ചുന്നത.് നേരത്തെ നതാനിയല്‍ ക്ലെയ്ന്‍, ആദം ലല്ലാന, റിക്കി ലാബേര്‍ട്ട്, സാഡിയോ മാനെ എന്നിവരാണ് സതാംപ്ടണ്‍ വിട്ട് ലിവര്‍പൂളില്‍ ചേക്കേറിയ താരങ്ങള്‍.

chandrika: