X
    Categories: Sports

പ്രീമിയര്‍ ലീഗില്‍ സമനിലയില്‍ കുടുങ്ങി വമ്പന്മാര്‍

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ കരുത്തര്‍ക്കെല്ലാം സമനിലകൊണ്ട് ഒതങ്ങേണ്ടിവന്നു. നോട്ടിങ്ഹാമിന്റെ സിറ്റി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിനെ 1-1ന് പൂട്ടി നോട്ടിങ്ഹാം ഫോറസ്റ്റ് പോയിന്റ് പട്ടികയില്‍ ആഴ്‌സനലിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. എട്ടാം മിനിറ്റില്‍ ക്രിസ് വുഡാണ് നോട്ടിങ്ഹാമിനായി വലചലിപ്പിച്ചത്. രണ്ടാം പകുതിയില്‍ 66ാം മിനിറ്റില്‍ ഡീഗോ ജോട്ടയുടെ ഗോളിലൂടെയാണ് ലിവര്‍പൂള്‍ മറുപടി ഗോള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ ബേണ്‍മൗത്ത് 2-2ന് ചെല്‍സിയും സമനിലയിലെത്തി. ചെല്‍സിയാണ് 13ാം മിനിറ്റില്‍ കോള്‍ പാല്‍മറിന്റെ ഗോളിലൂടെ ആദ്യ ലീഡെടുക്കുന്നത്. 50ാം മിനിറ്റില്‍ ജസ്റ്റിന്‍ ക്ലുവര്‍ട്ട് പെനാല്‍റ്റിയിലൂടെ ഗോള്‍ തിരിച്ചടിച്ചു. (1-1). 68ാം മിനിറ്റില്‍ ചെല്‍സിയെ ഞെട്ടിച്ച് ആന്റണീ സെമന്‍യോ ബേണ്‍മൗത്തിനായി വലകുലുക്കി. ഒടുവില്‍ ്‌റീസ് ജെയിംസ് ചെല്‍സിയെ തോല്‍വിയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു.

മാഞ്ചസ്റ്റര്‍ സിറ്റി- ബ്രെന്‍ഡ് ഫോര്‍ഡ് മത്സരം 2-2ന് അവസാനിച്ചു. 66, 78 മിനിറ്റുകളില്‍ ഫില്‍ ഫോഡന്‍ നേടിയ ഇരട്ടഗോളിന്റെ ബലത്തില്‍ 82 മിനിറ്റോളം മുന്നിട്ട് നിന്ന ശേഷമാണ് സിറ്റി ജയം കൈവിടുന്നത്. 82 ാം മിനിറ്റില്‍ യോനെ വിസ്സയും ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യന്‍ നോര്‍ഗാര്‍ഡും ഗോള്‍ നേടിയ ഗോളിലൂടെയാണ് ബ്രെന്‍ഡ്‌ഫോര്‍ഡ് സിറ്റിയെ കുരുക്കിയത്.

പ്രീമിയര്‍ ലീഗില്‍ 20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലിവര്‍പൂള്‍ 47 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 21 മത്സരങ്ങളില്‍ നിന്ന് 41 പോയിന്റുമായി നോട്ടിങ്ഹാം രണ്ടാം സ്ഥാനത്ത് തുടരുന്നു. 20 മത്സരങ്ങളില്‍ നിന്ന് 40 പോയിന്റുമായി ആഴ്‌സനല്‍ മൂന്നാമതും 37 പോയിന്റുായി ചെല്‍സി നാലാമതുമാണ്. 35 പോയിന്റുമായി സിറ്റി ആറാമതാണ്.

webdesk18: