ലണ്ടന്‍: അവസാന പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ കശക്കിയ വീര്യത്തില്‍ ലിവര്‍പൂള്‍ ഇന്ന് വീണ്ടും പ്രീമിയര്‍ ലീഗില്‍. എവേ മല്‍സരത്തില്‍ ഏ.എഫ്.സി ബേണ്‍മൗത്താണ് പ്രതിയോഗികള്‍. ഇന്ത്യന്‍ സമയം വൈകീട്ട് ആറിനാണ് മല്‍സരം. ഇന്ന് നടക്കുന്ന മറ്റ് മല്‍സരങ്ങള്‍ ഇപ്രകാരം: എവര്ട്ടണ്-ബ്രെന്‍ഡ്ഫോര്‍ഡ്, (8-30)ലീഡ്സ് യുനൈറ്റഡ്-ബ്രൈട്ടണ് (8-30), ലെസ്റ്റര്‍ സിറ്റി-ചെല്‍സി (8-30), ടോട്ടനം-നോട്ടിംങ്ഹാം ഫോറസ്റ്റ്(8-30) കൃസ്റ്റല്‍ പാലസ്-മാഞ്ചസ്റ്റര്‍ സിറ്റി (11-00). എല്ലാ മല്‍സരങ്ങളും സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്ട് സ്റ്റാറിലും.