മുംബൈ: ലോക കരള്‍രോഗ ദിനാചരണത്തിന്റെ ഭാഗമായി വര്‍ദ്ധിച്ചുവരുന്ന കരള്‍ രോഗത്തെ കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനും കരള്‍രോഗം നിയന്ത്രിക്കുന്നതിന് സജീവ ശ്രമങ്ങള്‍ നടത്തുന്നതിനുമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ആഗോള ഉദ്യമമായ ആസ്റ്റര്‍ വളണ്ടിയേഴ്‌സുമായി ബോളിവുഡ് നടനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സോനുസൂദ് കൈകോര്‍ത്തു.
അവയവദാതാക്കളുടെ ലഭ്യതക്കുറവാണ് ഈ മേഖല നേരിടുന്ന വലിയ പ്രതിസന്ധി. ഇതിന്റെ ഭാഗമായി 50 നിര്‍ധനരായ കുട്ടികള്‍ക്ക് രാജ്യത്തെ ആസ്റ്റര്‍ ആശുപത്രികളിലെ ആസ്റ്റര്‍ വളണ്ടിയേഴ്‌സ് ആവശ്യമായ പരിചരണം നല്‍കും.ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സോനുസൂദുമായി സഹകരിച്ച് കരള്‍രോഗവുമായി ബന്ധപ്പെട്ട് ബോധവത്കരണം നടത്തുകയും സമാന ചിന്തഗതിക്കാരുമായി ചേര്‍ന്ന് കാമ്പയിന്‍ നടത്തുകയുമാണ് ചെയ്യുന്നത്.
കാമ്പയിനിലൂടെ നിര്‍ദ്ധനരായ 50 കുട്ടികള്‍ക്ക് സൗജന്യവും സബ്‌സിഡി നിരക്കിലും കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി. ആസ്റ്റര്‍ വളണ്ടിയേഴ്‌സുമായുള്ള ബന്ധം ശക്തമാക്കുമെന്നും ആരോഗ്യകരമായ നാളേക്ക് വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും സോനുസോദ് പറഞ്ഞു.