X
    Categories: CultureMoreViews

സീതാദേവി ടെസ്റ്റ്യൂബ് ശിശുവായിരുന്നുവെന്ന് യു.പി ഉപമുഖ്യമന്ത്രി

ലഖ്‌നൗ: പുരണാങ്ങളിലേയും ഇതിഹാസങ്ങളിലേയും കഥയും കഥാപാത്രങ്ങളും അടര്‍ത്തിയെടുത്ത് ശാസ്ത്രമായി വ്യാഖ്യാനിക്കുന്ന ബി.ജെ.പി മന്ത്രിമാരുടെ നിര അവസാനിക്കുന്നില്ല. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മയാണ് പുതിയ താരം. സീതാദേവി ടെസ്റ്റ്യൂബ് ശിശുവായിരുന്നു എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍.

‘ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനമാരംഭിച്ചത് മഹാഭാരതകാലത്താണെങ്കില്‍ ടെസ്റ്റ്യൂബ് ശിശു സമ്പ്രദായത്തിന് തുടക്കമിട്ടത് അതിനും മുമ്പ് രാമായണകാലത്താണ്. സീതാദേവിയെ ഉഴവുചാലിലെ മണ്‍കുടത്തില്‍ നിന്ന് കണ്ടുകിട്ടിയെന്നാണ് രാമായണം പറയുന്നത്. അന്നത്തെ കാലത്ത് ടെസ്റ്റ്യൂബ് ശിശു സമ്പ്രദായം നിലനിന്നിരുന്നു എന്നല്ലേ ഇതിനര്‍ഥം’- ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോള്‍ ദിനേശ് ശര്‍മ്മ ചോദിച്ചു.

മാധ്യമപ്രവര്‍ത്തനം മഹാഭാരതകാലത്ത് തന്നെ നിലവിലുണ്ടായിരുന്നു എന്നാണ് ശര്‍മ്മയുടെ മറ്റൊരു വെളിപാട്. കുരുക്ഷേത്രയുദ്ധം തത്സമയം ധൃതരാഷ്ട്രരെ അറിയിച്ച സഞ്ജയന്‍ ചെയ്തത് മാധ്യമപ്രവര്‍ത്തനമല്ലെങ്കില്‍ പിന്നെന്താണ്? ഗൂഗിള്‍ മെസഞ്ചര്‍ സംവിധാനം ഇപ്പോളാണ് കണ്ടെത്തിയത്. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നാരദന്റെ രൂപത്തില്‍ മെസഞ്ചര്‍ സംവിധാനം നിലവിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: