ജൊഹാനസ്ബര്‍ഗ്: ഇന്ത്യ ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 28 റണ്‍സിന്റെ വിജയം. 204 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 203/5 എന്ന നിലയില്‍ ഇന്നിംഗ്‌സ് അവസാനിപ്പിക്കുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ റീസ ഹെന്‍ഡ്രിക്‌സ് നേടിയ 70 റണ്‍സിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക പൊരുതി നോക്കിയെങ്കിലും ഭുവനേശ്വര്‍ കുമാറിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 175/9 എന്ന നിലയില്‍ എറിഞ്ഞു പിടിക്കുകയായിരുന്നു.
തന്റെ നാലോവറില്‍ വെറും 24 റണ്‍സ് മാത്രം വഴങ്ങിയാണ് ഭുവി തന്റെ അഞ്ച് വിക്കറ്റ് നേട്ടം ഉറപ്പിച്ചത്. ഫര്‍ഹാന്‍ ബെഹര്‍ദ്ദീന്‍ 39 റണ്‍സ് നേടിയപ്പോള്‍ മറ്റൊരു ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാനും കാര്യമായ പ്രഭാവം മത്സരത്തില്‍ ചെലുത്താനായില്ല.
ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ തുടര്‍ച്ചയായ രണ്ട് പരമ്പരകള്‍ സ്വന്തമാക്കി റെക്കോഡിടാനുള്ള അവസരം കൂടിയാണിത്.