മുംബൈ: അര്‍ധസെഞ്ചുറിയും കടന്ന് കത്തിക്കയറുന്ന ഷെയ്ന്‍ വാട്‌സണ്‍ന്റെ കരുത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ വിജയ പ്രതീക്ഷയില്‍. 33 പന്തുകളില്‍ നിന്നാണു വാട്‌സണ്‍ സീസണിലെ നാലാം അര്‍ധസെഞ്ചുറി കുറിച്ചത്. ശക്തമായ പിന്തുണയുമായി സുരേഷ് റെയ്‌നയും പിന്തുണയുമായി ഒപ്പം.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ആധികാരികമായ ബാറ്റിംഗാണ് നടത്തിയത്. ഫൈനലിന്റെ സമ്മര്‍ദ്ദം ആരും പ്രകടിപ്പിച്ചില്ല. വാംഖഡെയിലെ ചെറിയ മൈതാനത്ത് വലിയ സ്‌ക്കോര്‍ എളുപ്പമാണെന്ന സത്യം മനസ്സിലാക്കിയും കൂറ്റന്‍ ഷോട്ടുകള്‍ക്ക് പിറകെ പോവാതെ 178 റണ്‍സ് നേടിയത്.
മറുപടി ബാറ്റിംഗില്‍ ചെന്നൈയുടെ തുടക്കം ടെസ്റ്റ് ശൈലിയിലായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ എംറിഞ്ഞ ആദ്യ ഓവര്‍ മെയ്ഡന്‍. ഫാന്‍ ഡുപ്ലസിും ഷെയിന്‍ വാട്ട്‌സലണും അനങ്ങാനുള്ള സ്വാതന്ത്ര്യം കൊടുത്തില്ല ഭുവനേശ്വര്‍. സന്ദീപ് ശര്‍മ എറിഞ്ഞ അടുത്ത ഓവറില്‍ പിറന്നത് നാല് റണ്‍സ് മാത്രം. നാലാം ഓവറില്‍ സ്‌ക്കോര്‍ 16 ല്‍ ഡൂപ്ലസി പുറത്താവുകയും ചെയ്തു. എന്നാല്‍ റൈനക്കൊപ്പം ചേര്‍ന്ന് ഒരു സമ്മര്‍ദ്ദവും കൂടാതെ തുടര്‍ന്നങ്ങോട്ട് വാട്‌സണ്‍ന്റെ ആക്രമണമാണ് വാംഖഡെ കണ്ടെത്.