മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരിവിന്ദ് കെജരിവാള്‍ ഇന്ന് സിബിഐക്ക് മുന്നില്‍ ഹാജരാകും. രാവിലെ 11 മണിക്കാണ് ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാകും അദ്ദേഹം ഹാജരാകുക. മദ്യനയ അഴിമതി കേസില്‍ നേരെത്തെ അറസ്സറ്റിലായ മനീഷ് സിസോദിയ അടക്കമുള്ള കുറ്റ ആരോപിതരുടെ വാദങ്ങളില്‍ വ്യക്തത തേടിയാണ് സി ബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. പ്രവര്‍ത്തകരുടെ ബാഹുല്യം കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷ സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്.
അടിമുടി അഴിമതിയില്‍ മുങ്ങി നില്ക്കുന്ന നരേന്ദ്ര മോദി തന്നെ ജയിലില്‍ അടയ്ക്കാനുള്ള ഗൂഢാലോചന നടത്തുന്നുവെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.