സംസ്ഥാനത്ത് മദ്യവില കൂടും. മദ്യകമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ വില്‍പ്പന നികുതി രണ്ട് ശതമാനം കൂട്ടാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
ഇതോടെ മദ്യത്തിന്റെ വില വര്‍ധിക്കും.വിറ്റുവരവ് നികുതി ഒഴിവാക്കിയതോടെയുണ്ടാകുന്ന നഷ്ടം നികത്തനാണ് നിലവില്‍ വില കൂട്ടുന്നത്.നികുതി പരിഷ്‌ക്കരണം നിയമസഭാ സമ്മേളനത്തില്‍ ഭേദഗതിയായി കൊണ്ടുവരാനാണ് ആലോചന.