X

മദ്യനയ അഴിമതിക്കേസ്: ഇ.ഡിയ്ക്ക് തിരിച്ചടി; കെജ്‌രിവാളിന് ജാമ്യം

ഡല്‍ഹി: ദില്ലി മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം. അറസ്റ്റിലായി നാളേക്ക് മൂന്ന് മാസം തികയാനിരിക്കെയാണ് മുഖ്യമന്ത്രി പുറത്തിറങ്ങുന്നത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കണം. ജാമ്യം നൽകിയ ഉത്തരവ് റദ്ദാക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി തള്ളി.

കെജ്രിവാളിനെതിരെ യാതൊരു തെളിവുകളും സമര്‍പ്പിക്കാന്‍ നാളിതുവരെയായിട്ടും ഇ ഡിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും കെജ്രിവാളിനെതിരെ ഇ ഡി ആരോപിക്കുന്ന മുഴുവന്‍ കാര്യങ്ങളും കേസില്‍ മാപ്പുസാക്ഷിയായവരുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കിയിട്ടുള്ളതാണെന്നും കെജ്രിവാളിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ വാദിച്ചു. എന്നാല്‍ കെജ്രിവാളിന് ജാമ്യം അനുവദിക്കുന്നത് അന്വേഷണ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഇ ഡിയുടെ വാദം. ആരോപണങ്ങളല്ലാതെ കെജ്രിവാളിനെതിരെ കോടതിയില്‍ അനുബന്ധ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഇ ഡിയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

മദ്യ നയത്തിന്റെ പേരില്‍ ആം ആദ്മി പാര്‍ട്ടി കോടികള്‍ കോഴ വാങ്ങിയെന്നാണ് ഇ.ഡിയുടെ വാദം. മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടി രൂപ കൈക്കൂലിയായി സമാഹരിച്ച് ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിത ആം ആദ്മി നേതാക്കള്‍ക്ക് നല്‍കിയെന്നാണ് ഇ.ഡി പറയുന്നത്. ഇതിനായി അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉള്‍പ്പെടെ ആം ആദ്മി പാര്‍ട്ടിയുടെ ഉന്നത നേതാക്കളുമായി കെ കവിത ഗൂഢാലോചന നടത്തിയെന്നുമാണ് കേസ്.

webdesk14: