ക്ലബ്ബുകള്‍, കലാസാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തുന്ന മത്സര വിജയികള്‍ക്ക് മദ്യം സമ്മാനമായി നല്‍കുന്നത് ശിക്ഷാര്‍ഹമെന്ന് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ്. സംഭാവന രസീത് നറുക്കെടുത്ത് വിജയിക്കുന്നവര്‍ക്ക് സമ്മാനമായി നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.
ഓണക്കാലത്ത് ഇത്തരം രീതികള്‍ പലയിടങ്ങളിലും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ്. മദ്യമോ ലഹരി വസ്തുക്കളോ സമ്മാനമായി നല്‍കുന്നത് കുറ്റകരമാണെന്നും ആറുമാസം വരെ തടവോ 25,000 രൂപ പിഴയോ ലഭിക്കാവുന്ന ശിക്ഷയാണെന്നും ചൂണ്ടിക്കാട്ടുന്നു.