മദ്യ അഴിമതിക്കേസ്; എംപിയുടെ മകന്‍ ഇ.ഡി കസ്റ്റഡിയില്‍

ഡല്‍ഹി മദ്യ അഴിമതിക്കേസില്‍ വൈഎസ്ആര്‍സിപി എംപി മഗുന്ത ശ്രീനിവാസുല റെഡ്ഡിയുടെ മകന്‍ മഗുന്ത രാഘവ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വിട്ടു. 10 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. അഴിമതിക്കേസിലെ കളളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട് ഇന്നലെ വൈകുന്നേരമായിരുന്നു അറസ്റ്റ്.

ഇയാളെ പിന്നീട് ഡല്‍ഹിയിലെ റൂസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയിരുന്നു. തലങ്കാന ആസ്ഥാനമായുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റും കെസിആറിന്റെ മകള്‍ കെ കവിതയുടെ മുന്‍ ഓഡിറ്ററുമായ ബുച്ചിബാബു ഗോരന്ത്‌ലയെ ഡല്‍ഹി മദ്യനയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് മഗുന്ത രാഘവയുടെ അറസ്റ്റ്.

webdesk13:
whatsapp
line