തിരുവനന്തപുരം: മദ്യത്തില്‍ മുങ്ങി ഓണം ആഘോഷിച്ച വകയില്‍ ബിവറേജസ് കോര്‍പറേഷന് ലഭിച്ചത് 487 കോടി. ഈ മാസം മൂന്ന് മുതല്‍ ഉത്രാടം വരെയുള്ള എട്ട് ദിവസം 487 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മദ്യവില്‍പ്പനയില്‍ 30 കോടിയുടെ വര്‍ധനയാണുണ്ടായത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയവളില്‍ 457 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ഇക്കുറി ഉത്രാട ദിനം മാത്രം 90.32 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ ഓണക്കാലത്ത് ഇതേ ദിവസം 88.08 കോടിയുടെ മദ്യമാണ് വിറ്റത്. മൂന്ന് ശതമാനം വര്‍ധന. സംസ്ഥാനത്താകെ ഉത്രാട ദിനത്തില്‍ മാത്രം വിറ്റത് 90.32 കോടിയുടെ മദ്യം. ഇരിങ്ങാലക്കുടയിലെ ഔട്ട്‌ലെറ്റിലാണ് ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. 100.44 ലക്ഷം രൂപയുടെ കച്ചവടം നടന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഔട്ട്‌ലെറ്റിലെ വില്‍പ്പന്ന ഇക്കുറി കുറവാണ്. കഴിഞ്ഞ വര്‍ഷം ഉത്രാടദിനത്തില്‍ ഇരിങ്ങാലക്കുടയില്‍ 122 ലക്ഷത്തിന്റെ മദ്യം വിറ്റിരുന്നു. ആലപ്പുഴ കച്ചേരിപ്പടി ജംങ്ഷനിലെ ഔട്ട് ലെറ്റിലും തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുള്ള ഔട്ട് ലെറ്റുമാണ് വില്‍പ്പനയില്‍ രണ്ടും മൂന്നും സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷ പ്രളയത്തിന് ശേഷം മദ്യവിലയും നികുതിയും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ഇതുകൂടിയാണ് കഴിഞ്ഞ വര്‍ഷത്തക്കാള്‍ 30 കോടിയുടെ വര്‍ധനക്ക് കാരണം.
2018ല്‍ ഓണക്കാലത്തെ എട്ടു ദിവസം കൊണ്ട് 457 കോടി രൂപയുടെ മദ്യമാണു വിറ്റത്. ബവ്‌റിജിസ് ഓണം സീസണായി കരുതുന്ന പത്തു ദിവസം കൊണ്ടു കഴിഞ്ഞവര്‍ഷം 499 കോടി രൂപയുടെ മദ്യം വിറ്റിരുന്നു. അന്ന് ആകെയുള്ള 270 ഔട്ട്‌ലെറ്റുകളില്‍ പ്രളയം കാരണം 60 എണ്ണം അടഞ്ഞു കിടക്കുകയായിരുന്നു.
487 കോടിയുടെ ഓണ’ക്കുടി’; മദ്യവില്‍പനയില്‍ 30 കോടിയുടെ വര്‍ധന
Tags: Onam