ഗോവൻ നിർമ്മിത വ്യാജ മദ്യവുമായി ബിജെപി നേതാവ് പിടിയിൽ. കർഷകമോർച്ച കുറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റും വിമുക്തഭടനുമായ കുറ്റൂർ തലയാർ ലതാ ഭവനിൽ സുരേഷ് കുമാറിനെയാണ് എക്സൈസ് സംഘം 17 ലിറ്റർ മദ്യവുമായി അറസ്റ്റ് ചെയ്തത്. തിരുവല്ല റേഞ്ച് ഇൻസ്പെക്ടർ ജി പ്രസന്നന്റെ നേതൃത്വത്തിൽ ഇയാളുടെ വീട്ടിൽ നിന്നും സ്കൂട്ടറിൽ നിന്നുമായി 23 കുപ്പി മദ്യം പിടികൂടി.ഡ്രൈ ഡേ ദിനത്തിൽ അടക്കം ആവശ്യക്കാർക്ക് മുന്തിയ വിലയ്ക്ക് സ്കൂട്ടറിൽ മദ്യം എത്തിച്ചു നൽകുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.