വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ മദ്യം കഴിച്ച് മൂന്ന് യുവാക്കള്‍ക്ക് ശാരീരികാസ്വാസ്ഥ്യം. മനോജ്, അനില്‍ കുമാര്‍, കുഞ്ഞുമോന്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കുഞ്ഞുമോനെ ഐസിയുവിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെയാണ് സംഭവം.
അടിമാലി അപ്‌സരക്കുന്ന് പരിസരത്തുനിന്ന് യുവാക്കളുടെ മറ്റൊരു സുഹൃത്തിനാണ് മദ്യകുപ്പി കിട്ടിയത്. സുഹൃത്ത് മദ്യകുപ്പി യുവാക്കള്‍ക്ക് നല്‍കുകയായിരുന്നു. മൂന്നുപേരും മദ്യം കഴിച്ചയുടന്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ശാരീരികാസ്വസ്ഥകള്‍ തോന്നിയതോടെ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നില മോശമായത് കാരണം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.