X

ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

ഗാന്ധിനഗര്‍: ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതായി റിപ്പോര്‍ട്ട്. വനത്തില്‍ നിന്ന് 11 സിംഹങ്ങളുടെ ജീര്‍ണിച്ച അവശിഷ്ടങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഗിര്‍വനത്തിലെ ഗല്‍ഖനിയ റേഞ്ചില്‍ നിന്ന് ഏതാനും ദിവസങ്ങള്‍ക്കിടെയാണ് ഇത്രയും സിംഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ശേഖരിച്ച ആന്തരികാവയവങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി വനം പരിസ്ഥിതി മന്ത്രാലയം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജീവ് കുമാര്‍ ഗുപ്ത പറഞ്ഞു. ആക്രമണത്തിനിടെയാണ് എട്ട് സിംഹങ്ങള്‍ ചത്തത്്. ബാക്കി മൂന്ന് സിംഹങ്ങളുടെ മരണകാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു. 2015-ലെ സെന്‍സസ് പ്രകാരം ഗിര്‍ വനത്തില്‍ 520 സിംഹങ്ങളുണ്ട്.

chandrika: