ലോക ഫുട്‌ബോള്‍ താരം ലയണല്‍ മെസി തന്റെ ക്ലബായ ബാഴ്‌സലോണ വിട്ടുപോകുമെന്ന ആഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം. മെസി ബാഴ്‌സ വിടില്ലെന്ന് സൂചന നല്‍കി താരത്തിന്റെ പിതാവ് ജോര്‍ജ്ജ് മെസി തന്നെയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മെസിയുടെ ഏജന്റുകൂടിയാണ് പിതാവ്
ബാഴ്‌സലോണ മാനേജുമെന്റുമായ ചര്‍ച്ചക്കുശേഷമാണ് താരം ക്ലബ് വിടില്ലെന്ന സൂചന നല്‍കിയത്.
അര്‍ജന്റീന ക്യാപ്റ്റന്റെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച വിവാദങ്ങളും അഭ്യൂഹങ്ങളും രൂക്ഷമായിരിക്കെയാണ് ബാഴ്‌സലോണ പ്രസിഡന്റ് ജോസെപ് ബാര്‍ട്ടോമിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി മെസിയുടെ പിതാവ് ബുധനാഴ്ച കാറ്റലോണിയയിലെത്തിയത്. ചര്‍ച്ചക്ക് ശേഷം ബാഴ്‌സലോണയുമായുള്ള ചര്‍ച്ചകള്‍ നന്നായി നടന്നുവെന്നാണ് ജോര്‍ജ്ജ് മെസ്സി മീഡിയാസെറ്റിനോട് പ്രതികരിച്ചത്. മകന് ബാഴ്‌സലോണയ്ക്കൊപ്പം മറ്റൊരു വര്‍ഷം കൂടി ചെലവഴിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. 2021 ല്‍ നിലവിലെ കരാര്‍ അവസാനിക്കുന്നതുവരെ മെസില്‍ ബാഴ്സലോണയില്‍ തുടരുമോ എന്ന ചോദ്യത്തിന്, ”അതെ” എന്നും ജോര്‍ജ്ജ് മെസ്സി മറുപടി നല്‍കി.
അര്‍ജന്റീനയില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ ബാര്‍സിലോനയിലെത്തിയ മെസിയുടെ പിതാവ് ജോര്‍ജും സഹോദരന്‍ സഹോദരന്‍ റോഡ്രിഗോയും മെസിയുടെ അഭിഭാഷകനും ചേര്‍ന്നാണ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്തേമ്യുവിനെ കണ്ടത്. ഇവര്‍ക്കൊപ്പം ബാര്‍സിലോനയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ ജാവിയര്‍ ബോര്‍ദാസും ചര്‍ച്ചയില്‍ പങ്കെടുത്തു. തീരുമാനം ഒന്നും ഉണ്ടായില്ലെങ്കിലും കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്നും ചര്‍ച്ച തുടരുമെന്നുമാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, ബാഴ്‌സലോണ ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ പ്രീസീസണ്‍ വൈദ്യപരിശോധനയും ലയണല്‍ മെസ്സി ബഹിഷ്കരിച്ചിരുന്നു. പുതിയ പരിശീലകന്‍ റെണാള്‍ഡ് കൂമാന് കീഴില്‍ തുടങ്ങുന്ന പരിശീലന ക്യാമ്പിനും മെസ്സി എത്തില്ലെന്നാണ് റിപ്പോര്‍ട്ട്.
ക്ലബ് വിടാനുള്ള ഔദ്യോഗിക നടപടി ക്രമങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനായിരുന്നു മെസ്സി താല്‍പര്യപ്പെട്ടിരുന്നു. സീസണ്‍ അവസാനിച്ചതോടെ ക്ലബ് വിടാന്‍ അനുമതിയുണ്ടെന്ന വ്യവസഥ നിലനില്‍ക്കുന്നുവെന്നായിരുന്നു മെസ്സിയുടെ വാദം. കോവിഡ് മൂലം സീസണ്‍ വൈകി അവസാനിച്ചതിനാല്‍ ക്ലബ്ബിന്റെ കരാറില്‍ നിന്ന് സ്വതന്ത്രനാക്കണം എന്നാണ് ഒന്‍പത് ദിവസം മുമ്പ് ക്ലബ്ബിന് അയച്ച കത്തില്‍ മെസി ആവശ്യപ്പെട്ടത്. ഇതുതന്നെയാണ് മെസിയുടെ ഏജന്റായ പിതാവ് ജോര്‍ജും മെസിയുടെ ഉപദേശകനായ സഹോദരന്‍ റോഡ്രിഗസും ആവശ്യപ്പെട്ടത്. ഓരോ സീസണ്‍ അവസാനത്തിലും കരാര്‍ പുതുക്കാനുള്ള മെസിയുടെ അവകാശത്തെ മാനിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതിനിടെ പിതാവ് ജോര്‍ജ് മാഞ്ചസ്റ്ററില്‍ എത്തിയതും താരത്തിന്റെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കുള്ള ട്രാന്‍ഫര്‍ അഭ്യൂഹങ്ങളെ ശക്തമാക്കിയിരുന്നു.
എന്നാല്‍, ട്രാന്‍ഫര്‍ കാലാവധി ജൂണ്‍ 10ന് അവസാനിച്ചെന്നാണ് ബാഴ്‌സലോണയുടെ നിലപാട്. സീസണ്‍ അവസാനിക്കുന്നത് അടുത്തവര്‍ഷം ജൂണില്‍ ആണെന്നും മെസിയെ വിട്ടുകൊടുക്കാന്‍ ക്ലബ്ബ് താല്‍പര്യപ്പെടുന്നില്ലെന്നും പ്രസിഡന്റ് ബര്‍ത്തേമിയോ അറിയിച്ചു. ക്ലബ് തങ്ങളുടെ നിലപാട് മെസിയുടെ പിതാവിന് വ്യക്തമാക്കി നല്‍കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആറ് തവണ ബാലണ്‍ ഡി ഓര്‍ നേടിയ മെസിക്ക് ഒരു കരാറിലെത്താന്‍ ഇനിയും അവസരമുണ്ടെന്നിരിക്കെ വന്നുപെട്ട നിയമക്കുരുക്ക് താരത്തിന്റെ ഭാവി ക്യാമ്പ് നൗവിന്‍ തന്നെ തീര്‍ക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.