X
    Categories: indiaNews

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാം; കോവിന്‍ പോര്‍ട്ടലില്‍ പുതിയ സംവിധാനം

ഡല്‍ഹി: വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനെ പാസ്‌പോര്‍ട്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം കോവിന്‍ പോര്‍ട്ടലില്‍ ഒരുക്കി. ഇനിമുതല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്താമെന്ന് ആരോഗ്യസേതു ആപ്പ് ട്വീറ്റ് ചെയ്തു.

പ്രവാസികള്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നതിന് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. വിദേശരാജ്യങ്ങളില്‍ അംഗീകരിച്ച വാക്‌സിന്‍ സ്വീകരിക്കണമെന്നാണ് വ്യവസ്ഥ. രേഖയുടെ ആധികാരികത ഉറപ്പുവരുത്താന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഇത് സുഗമമാക്കാനാണ് വാക്‌സിന്‍ രജിസ്‌ട്രേഷനായി രാജ്യവ്യാപകമായി ഉപയോഗിക്കുന്ന കോവിന്‍ പോര്‍ട്ടലില്‍ പ്രത്യേക സംവിധാനം ഒരുക്കിയത്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനെ പാസ്‌പോര്‍ട്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയത്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്താനുള്ള സേവനമാണ് കോവിന്‍ പോര്‍ട്ടില്‍ ഒരുക്കിയത്.

ഈ മാസത്തിന്റെ തുടക്കത്തിലാണ് ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. വിദേശത്തേയ്ക്ക് പോകുന്നവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പാസ്‌പോര്‍ട്ടുമായി ബന്ധിപ്പിക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. വിദ്യാഭ്യാസം, ജോലി, ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകുന്നവരോടാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം നിര്‍ദേശിച്ചത്. ഇത് സുഗമമാക്കാനാണ് കോവിന്‍ പോര്‍ട്ടലില്‍ സൗകര്യം ഒരുക്കിയത്.

 

Test User: