കൊച്ചി: പ്രശസ്ത സിനിമാ കൂട്ടായ്മയായ സിനിമ പാരഡിസോ ക്ലബിന്റെ സിനിമ അവാര്‍ഡുകള്‍ സമ്മാനിച്ചു. ഫഹദ് ഫാസില്‍ ആയിരുന്നു സി.പി.സി 2017 ലെ മികച്ച നടന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയിലെയും കള്ളന്‍ പ്രകാശായി ജീവിച്ച ഫഹദ് ഓഡിയന്‍സ് പോളിലും ജൂറി നിര്‍ണയത്തിലും ഒന്നാമതെത്തിയാണ് പുരസ്‌കാരം നേടിയത്. ‘ഒരു അവാര്‍ഡും ഇല്ലാത്ത എന്റെ വീട്ടില്‍ ഈ അവാര്‍ഡ് എല്ലാവരും കാണുന്ന രീതിയില്‍ ഞാന്‍ വെക്കും..’ എന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് കൊണ്ട് ഫഹദ് ഫാസില്‍ പറഞ്ഞു.
അതേസമയം ടേക്ക് ഓഫിലെ അഭിനയത്തിന് മികച്ച നടിയായി തെരഞ്ഞെടുത്ത പാര്‍വതിക്ക് ചടങ്ങിന് എത്താന്‍ പറ്റാത്തത് കാരണം വീഡിയോ വഴി താരം ചടങ്ങിന് ആശംസ അറിയിച്ചു. സത്യന്‍ അന്തിക്കാട് ,സിബി മലയില്‍, കമല്‍ ഡിജോ ജോസ്, ബേസില്‍, ദിലീഷ് പോത്തന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഏറ്റവും കൂടുതല്‍ മത്സരം നടന്ന മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത് അങ്കമാലി ഡയറീസിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ്. മികച്ച സ്വഭാവ നടനായി അലന്‍സിയര്‍ ലേ ലോപസ് (തൊണ്ടിമുതലും ദൃക്‌സാക്ഷിയും) തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച സ്വഭാവ നടിയ്ക്കുള്ള പുരസ്‌കരാം കൃഷ്ണ പദ്മകുമാര്‍ (രക്ഷാധികാരി ബൈജു ഒപ്പ്) നേടി.
ഇന്ത്യയിലെ ഏറ്റവും സത്യസന്ധതയുള്ള പുരസ്‌കാരങ്ങളിലൊണെന്നും ഈ പുരസ്‌കാരത്തിന്റെ വേദി മലയാളത്തിന്റെ മണ്ണിലായതിനാല്‍ അഭിമാനമുണ്ടെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
2017 ലെ മികച്ച അഭിനയം കാഴ്ച്ച വെച്ച താരമെന്ന് സിനിമ കണ്ടവരെല്ലാം അടിവരയിട്ട് പറഞ്ഞ ഫഹദ് ഫാസില്‍ ആയിരുന്നു സി.പി.സി 2017 ലെ മികച്ച നടന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയിലെയും കള്ളന്‍ പ്രകാശായി ജീവിച്ച ഫഹദ് ഓഡിയന്‍സ് പോളിലും ജൂറി നിര്‍ണയത്തിലും ഒന്നാമതെത്തിയാണ് പുരസ്‌കാരം നേടിയത്. കെ.ജി ജോര്‍ജിനെ ചടങ്ങ് ലൈഫ് ടൈം അച്ചീവ്‌മെന്‍ര് പുരസ്‌കാരം നല്‍കി ആദരിച്ചു. സത്യന്‍ അന്തിക്കാട് ,സിബി മലയില്‍, കമല്‍ ഡിജോ ജോസ്, ബേസില്‍, ദിലീഷ് പോത്തന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സി.പി.സി അവാര്‍ഡുകള്‍
മികച്ച ചിത്രം : തൊണ്ടിമുതലും ദൃക്‌സാക്ഷിയും
മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശ്ശേരി(അങ്കമാലി ഡയറീസ്)
മികച്ച നടന്‍: ഫഹദ് ഫാസില്‍ ( തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
മികച്ച നടി : പാര്‍വതി ടി കെ (ടേക്ക് ഓഫ് )
മികച്ച സ്വഭാവ നടന്‍ : അലന്‍സിയര്‍ ലേ ലോപസ് (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
മികച്ച സ്വഭാവ നടി : കൃഷ്ണ പദ്മകുമാര്‍ (രക്ഷാധികാരി ബൈജു ഒപ്പ്)
മികച്ച ഛായാഗ്രാഹകന്‍ : ഗിരീഷ് ഗംഗാധരന്‍ (അങ്കമാലി ഡയറീസ്) &
രാജീവ് രവി (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
മികച്ച തിരക്കഥ : സജീവ് പാഴൂര്‍ ശ്യാം പുഷ്‌ക്കരന്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
മികച്ച സംഗീത സംവിധായകന്‍ : റെക്‌സ് വിജയന്‍ (മായാനദി, പറവ )
മികച്ച എഡിറ്റര്‍ :കിരണ്‍ ദാസ് (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)