വയനാട് മേപ്പാടിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു

വയനാട് മേപ്പാടിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു.ചെമ്പോത്തറ കല്ലുമലയി ഊരിലെ സിമിയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അതിശക്തമായ മഴയോടു കൂടിയുണ്ടായ ഇടിമിന്നലിലാണ് അപകടമുണ്ടായത്. സിമിയെ ഉടൻ തന്നെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ 12 ദിവസത്തിനിടയിൽ നാലാമത്തെ മരണമാണ് വയനാട് സ്വദേശിയായ യുവതിയുടേത്.

webdesk15:
whatsapp
line