തിരുവനന്തപുരം: അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് 18 കാരൻ മരിച്ചു. പഴയനട സ്വദേശി സതീഷ് ആണ് മരിച്ചത്. രാത്രി ഒൻപതരയോടെ അഞ്ചുതെങ്ങ് മണ്ണാക്കുളം തീരത്ത് നിന്നും 2 കിലോ മീറ്റർ പടിഞ്ഞാറ് കടലിൽ വെച്ചായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ജോഷി ക്കും പരിക്കേറ്റു. സാരമായി പരിക്കേറ്റ ഇയാളെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സതീഷിൻ്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.