ലൈഫ് മിഷന്‍ കോഴ കേസില്‍ പ്രതി, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു
എം ശിവശങ്കറിന്റെ ജാമ്യഹര്‍ജി കോടതി തള്ളി. ഹൈക്കോടതിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് എടുത്ത കേസിലെ ജാമ്യഹര്‍ജി തള്ളിയത്.ഫെബ്രുവരി 14 ന് കേസില്‍ അറസ്റ്റിലായത് മുതല്‍ ശിവശങ്കര്‍ കസ്റ്റഡിയില്‍ തുടരുകയാണ്.ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വടക്കാഞ്ചേരിയില്‍ ഫഌറ്റ് നിര്‍മ്മിക്കുന്നതിന് കരാര്‍ നല്‍കിയതില്‍ കോടിക്കണക്കിന് രൂപ ഇടനിലപ്പണം കൈപ്പറ്റിയെന്നാണ് ശിവശങ്കറിനെതിരായ ആരോപണം. പദ്ധതിക്കുവേണ്ടി യുഎഇ റെഡ് ക്രസന്റ് നല്‍കിയ ഫണ്ടില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന് ആരോപിച്ച് ഫെബ്രുവരി 14നാണ് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തത്.