X

ലൈഫ് മിഷന്‍; സിബിഐ അന്വേഷണത്തിന് സ്റ്റേ

 

കൊച്ചി: ലൈഫ് മിഷന്‍ സിബിഐ അന്വേഷണത്തിന് സ്റ്റേ സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ്.  സിബിഐ അന്വേഷണം രണ്ടു മാസത്തേക്ക് തടഞ്ഞു കൊണ്ടുള്ള ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. സര്‍ക്കാരും യൂണിടാകും നല്‍കിയ ഹര്‍ജികളിലാണ് ഉത്തരവ്. ഹര്‍ജികളില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും. അതേസമയം സിബി ഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അന്വേഷണം നിയമപരമല്ലാത്തതിനാല്‍ സിബിഐ എഫ്‌ഐആര്‍ തന്നെ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇതേ ആവശ്യം ഉന്നയിച്ചു തന്നെയാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും ഹൈക്കോടതിയെ സമീപിച്ചത്.

ലൈഫ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് വിദേശ സഹായം സ്വകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്. നേരിട്ട് വിദേശ സഹായം കൈപ്പറ്റിയിട്ടില്ലെന്നും പദ്ധതിക്കായി സ്ഥലം അനുവദിക്കുകമാത്രമാണ് ചെയ്തതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

web desk 1: