X

വടക്കാഞ്ചേരി ലൈഫ് മിഷന്‍ തട്ടിപ്പ്; മുഖ്യമന്ത്രിക്കും മന്ത്രി എസി മൊയ്തീനുമെതിരെ പൊലീസില്‍ പരാതി നല്‍കി അനില്‍ അക്കര

തൃശ്ശൂര്‍: ലൈഫ് മിഷന്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനുമെതിരെ പൊലീസില്‍ പരാതി നല്‍കി അനില്‍ അക്കര എംഎല്‍എ. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. 9 കോടി രൂപയുടെ അഴിമതിയാണ് വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതയിലൂടെ നടത്തിയിരിക്കുന്നതെന്ന് അനില്‍ അക്കര പറഞ്ഞു. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.

മുഖ്യമന്തി പിണറായി വിജയന്‍, മന്ത്രി എ സി മൊയ്തീന്‍, ലൈഫ് മിഷന്‍ സിഇഒ എന്നിവര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷിക്കണം എന്നാണ് എംഎല്‍എയുടെ ആവശ്യം.

തട്ടിപ്പില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും പരാതി പറയുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങള്‍ക്കു പോലും ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും അനില്‍ അക്കര ആരോപിച്ചു

 

web desk 1: