X

കരാര്‍ ഒപ്പിട്ടത് റെഡ് ക്രസന്റല്ല, യുഎഇ കോണ്‍സുല്‍ ജനറല്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിക്കായി കരാര്‍ ഒപ്പിട്ടത് റെഡ് ക്രസന്റല്ല എന്നു തെളിയിക്കുന്ന രേഖകള്‍ പുറത്ത്. യുഎഇ കോണ്‍സുല്‍ ജനറല്‍ ആണ് യൂണിടെക്കുമായി കരാര്‍ ഒപ്പിട്ടത്. കരാറിന്റെ പകര്‍പ്പ് പുറത്തുവന്നു.

വടക്കാഞ്ചേരിയില്‍ വീടു നിര്‍മാണം സംബന്ധിച്ച് റെഡ് ക്രസന്റ് ലൈഫ് മിഷനെ സമീപിച്ചപ്പോള്‍ ആരാണോ ബില്‍ഡര്‍ അവരുമായി കരാര്‍ ഒപ്പിടാം എന്നാണ് പറഞ്ഞിരുന്നത്. ഈ ധാരണാപത്രം അനുസരിച്ച് കരാര്‍ വേണ്ടത് യൂണിടെകും റെഡ് ക്രസന്റും തമ്മിലാണ്. എന്നാല്‍ ഇവിടെ കരാര്‍ ഒപ്പിട്ടിരിക്കുന്നത് യുഎഇ കോണ്‍സുല്‍ ജനറലും റെഡ് ക്രസന്റും തമ്മിലാണെന്നു രേഖകള്‍ വ്യക്തമാക്കുന്നു.

 

chandrika: