X

ലൈഫില്‍ സര്‍ക്കാരിന് അടി; സിബിഐ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം തള്ളി

കൊച്ചി: ലൈഫ് മിഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ റദ്ദാക്കിയില്ല. എഫ്‌സിആര്‍എ ബാധകമാണെന്ന് സ്ഥാപിക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിശദമായ വാദം കോടതി പിന്നീട് കേള്‍ക്കുമെന്നും അറിയിച്ചു.

ലൈഫ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് വിദേശ സഹായം സ്വീകരിച്ചു എന്ന കുറ്റം ചുമതത്തിയാണ് സിബിഐ കേസെടുത്തത്. ലൈഫ് മിഷനേയും കരാറുകാരായ യൂണിടാക്കിനെയും പ്രതിചേര്‍ത്തുള്ള അന്വേഷണം തന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. യൂണിടാക്കുമായി ബന്ധപ്പെട്ടും സന്തോഷ് ഈപ്പനെതിരെയുമുള്ള ആരോപണങ്ങളി്ല്‍ അന്വേഷണം തുടരാമെന്നും കോടതി പറയുന്നു.

അന്വേഷണം നിയമപരമല്ലാത്തതിനാല്‍ സിബിഐ എഫ്‌ഐആര്‍ തന്നെ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇതേ ആവശ്യം ഉന്നയിച്ചു തന്നെയാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും ഹൈക്കോടതിയെ സമീപിച്ചത്.

ലൈഫ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് വിദേശ സഹായം സ്വകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്. നേരിട്ട് വിദേശ സഹായം കൈപ്പറ്റിയിട്ടില്ലെന്നും പദ്ധതിക്കായി സ്ഥലം അനുവദിക്കുകമാത്രമാണ് ചെയ്തതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

web desk 1: