ലൈഫ് മിഷന്‍ കോഴക്കേസില്‍ ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് സി.എം.രവീന്ദ്രന്‍ ഇന്ന് ഹാജരാകില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് ഇ.ഡി.യെ രവീന്ദ്രന്‍ അറിയിച്ചെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഇപ്പോള്‍ നിയമസഭയിലെത്തിയിട്ടുണ്ട്.
നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയപ്പോളും രവീന്ദ്രന്‍ പലവട്ടം ഹാജരാകാതിരിക്കുകയും വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.