X

ലൈഫ് മിഷന്‍ പദ്ധതി; കമ്മീഷനായി കിട്ടിയ കോടികളുമായി വിദേശ പൗരന്‍ കടന്നുകളഞ്ഞു

തൃശൂര്‍: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കമ്മീഷനുമായി വിദേശ പൗരന്‍ മുങ്ങി. രണ്ടരക്കോടി രൂപയുമായി മുങ്ങിയത് ഈജിപ്തുകാരനായ ഖാലിദ് മുഹമ്മദ് ഷൗക്രിയാണ്. യുഎഇ കോണ്‍സുലേറ്റില്‍ അക്കൗണ്ടന്റ് ആയിരുന്നു ഷൗക്രി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പണം കിട്ടിയതിന് പിന്നാലെ ഷൗക്രി മുങ്ങി. യുഎഇയിലെ സ്വര്‍ണക്കടത്തുകാര്‍ക്ക് നല്‍കാന്‍ വേണ്ടിയാണ് ഷൗക്രി പണവുമായി കടന്നത്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഫ്‌ളാറ്റ് നിര്‍മാണ കരാര്‍ ഏറ്റെടുത്ത കൊച്ചി ആസ്ഥാനമായ യൂണി ടാക് എന്ന കമ്പനി സ്വപ്ന നിര്‍ദേശിച്ചവര്‍ക്കാണ് നാലേകാല്‍ കോടി രൂപ കമ്മീഷനായി നല്‍കിയത്. യുഎഇ ആസ്ഥാനമായ റെഡ് ക്രസന്റാണ് കമ്മീഷന്‍ നല്‍കിയത്. അതില്‍ മൂന്നര കോടി ഷൗക്രിക്ക് ലഭിച്ചു. അതില്‍ ഒരു കോടി സ്വപ്നക്ക് നല്‍കി. കൂടാതെ സ്വപ്ന നിര്‍ദേശിച്ച പ്രകാരം 75 ലക്ഷം സന്ദീപിനും ലഭിച്ചു. ഡോളറും ഇന്ത്യന്‍ കറന്‍സിയും ആയാണ് പണം നല്‍കിയതെന്നാണ് വിവരം.

അതേസമയം പ്രോട്ടോകാള്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വപ്നയുമായി അടുത്ത ബന്ധമെന്ന് സൂചന പുറത്തുവന്നു. നേരത്തെസ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ആയിരുന്ന ഷൈന്‍ ഹക്കുമായും സ്വപ്നക്ക് അടുത്ത ബന്ധമായിരുന്നു. ഇന്നലെ എന്‍ഐഎയില്‍ ഹാജരായ അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസറുമായും സപ്നക്ക് അടുത്ത ബന്ധമാണുള്ളത്. എം എസ് ഹരികൃഷ്ണന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന, സരിത് എന്നിവരുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു. അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഹരികൃഷ്ണന് ഇവരുമായി ബന്ധമുണ്ട് എന്ന് വ്യക്തമാണ്. സ്വപ്നയോടൊപ്പം എടുത്ത പ്രോട്ടോകാള്‍ ഉദ്യോഗസ്ഥരുടെ ഫോട്ടോ 24ന് ലഭിച്ചു.

web desk 1: