ലൈഫ് മിഷന്‍; ഹൈക്കോടതി വിധി സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐ അന്വേഷണം തുടരാം എന്ന കോടതി വിധി എല്‍ഡിഎഫ് സര്‍ക്കാറിന്റെ മുഖത്തേറ്റ അടിയാണെന്ന് ചെന്നിത്തല പറഞ്ഞു. മടിയില്‍ കനമില്ല എന്ന് ആവര്‍ത്തിച്ചു പറയുകയും നിഷ്പക്ഷമായ അന്വേഷണം ഏതുവിധേനയും അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാറിന്റെ ഇരട്ടത്താപ്പിന് കിട്ടിയ മറുപടി കൂടിയാണ് ഈ വിധി.

സാധാരണക്കാര്‍ക്ക് വീടുവെച്ച് നല്‍കാന്‍ വിഭാവനം ചെയ്ത ഒരു പദ്ധതിയില്‍ 40 ശതമാനത്തിന് മുകളില്‍ കമീഷന്‍ വാങ്ങാന്‍ പാകത്തിന് അഴിമതിക്ക് കളമൊരുക്കുകയും ആരോപണം ഉന്നയിച്ചവരെ തേജോവധം ചെയ്യുകയും ഒടുവില്‍ അന്വേഷണം തടയാന്‍ കോടതി കയറുകയും ചെയ്യേണ്ടി വരുന്നത് ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാറിന് അപമാനകരമാണ്.

സ്വര്‍ണക്കടത്തിനും അധോലോക മാഫിയകള്‍ക്കും സൗകര്യമൊരുക്കാനുള്ള പദ്ധതിയായി ലൈഫിനെ മാറ്റുകയായിരുന്നു കേരള സര്‍ക്കാര്‍. അഴിമതിക്കാരെ സംരക്ഷിക്കാനാണ് ലൈഫ്മിഷന്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ആദ്യാവസാനം വരെ ശ്രമിച്ചത്.

web desk 1:
whatsapp
line