തിരുവനന്തപുരം: ലൈഫ് മിഷന്‍ കരാറില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സിബിഐ എഫ് ഐ ആര്‍. നിയമവിരുദ്ധമായാണ് യൂണിടാക്കും, സെയിന്‍ വെഞ്ചേഴ്‌സും വിദേശ ഏജന്‍സിയില്‍ നിന്ന് പണം വാങ്ങിയതെന്നാണ് സിബിഐ നിലപാട്. കേസില്‍ ലൈഫ് മിഷനെയാണ് സിബിഐ മൂന്നാം പ്രതിയാക്കിയിരിക്കുന്നത്.
അതേ സമയം, കരാറിലെ അപാകതകള്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്ന് കേസിലെ പരാതിക്കാരനായ അനില്‍ അക്കര എംഎല്‍എ പറഞ്ഞു. അന്ന് ഇടപെട്ടിരുന്നുവെങ്കില്‍ സ്വപ്നയെ പിടിക്കാമായിരുന്നു. മുഖ്യമന്ത്രിയുടെ അനുതിയോടെയാണ് യൂണിടാക്കിനെ കരാറിലേക്ക് എത്തിച്ചതെന്നും അനില്‍ അക്കര അരോപിച്ചു. താന്‍ സാത്താന്റെ സന്തതിയല്ലെന്നും പിണറായിക്ക് മുന്നിലുള്ള കുരിശാണെന്നും അനില്‍ അക്കര പറഞ്ഞു.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടില്‍ സി.ബി.ഐ. കേസെടുത്തതോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് പ്രാഥമികാന്വേഷണത്തിന് ഇനി നിലനില്‍പ്പില്ല. ഉയര്‍ന്ന അന്വേഷണ ഏജന്‍സി കേസ് രജിസ്റ്റര്‍ചെയ്ത സാഹചര്യത്തില്‍ പ്രാഥമികാന്വേഷണം തത്കാലം നിര്‍ത്തിവെക്കുകയോ ഉപേക്ഷിക്കുകയോമാത്രമേ ചെയ്യാനാകൂ..