കൊച്ചി: ലൈഫ് പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. സര്‍ക്കാറിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായി വാദം കേള്‍ക്കാന്‍ വ്യാഴാഴ്ചയിലേക്ക് മാറ്റി.
സര്‍ക്കാറിന്റെ ഹര്‍ജിയില്‍ സിബിഐ അന്വേഷണം വിലക്കുന്ന ഇടക്കാല ഉത്തരവ് നല്‍കാന്‍ കോടതി വിസമ്മതിച്ചു. സിബിഐ അന്വേഷണം തുടരാന്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയ കോടതി അന്വേഷണവുമായി സഹകരിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സുപ്രീംകോടതി അഭിഭാഷകനെ രംഗത്തിറക്കിയാണ് സിബിഐ അന്വേഷണത്തിന് തടയിടാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ എഎസ്ജിയുമായ കെ.വി വിശ്വനാഥനാണ് സര്‍ക്കാറിന് വേണ്ടി ഹാജരാവുന്നത്. ഡല്‍ഹിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കെ.വി വിശ്വനാഥന്‍ സര്‍ക്കാറിന് വേണ്ടി വാദിക്കുക.