X

ലൈഫ് മിഷൻ കേസ്: സ്വപ്നയുടെയും സന്തോഷ് ഈപ്പന്റെയും 5.38 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ലൈഫ് മിഷന്‍ അഴിമതി കേസില്‍ സ്വത്ത് കണ്ടുകെട്ടല്‍ നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 5.38 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. കേസിലെ പ്രതികളായ സന്തോഷ് ഈപ്പന്റെയും സ്വപ്നസുരേഷിന്റെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

യുണിടാക് എംഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തും സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവുമാണ് കണ്ടുകെട്ടിയത്. കേസില്‍ സ്വപ്ന സുരേഷ് രണ്ടാം പ്രതിയും സന്തോഷ് ഈപ്പന്‍ ഏഴാം പ്രതിയുമാണ്. സന്തോഷ് ഈപ്പന്റെ വീടും, സ്വപ്ന സുരേഷിന്റെ പേരിലുള്ള സ്വത്തുക്കളും ബാങ്ക് ബാലന്‍സുകളും ആണ് ഇ ഡി കണ്ടുകിട്ടിയത്. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

കേസിന്റെ കുറ്റപത്രം ഇ.ഡി ഇക്കഴിഞ്ഞ ഏപ്രിലില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ വാദം തുടരുമ്പോഴാണ് പുതിയ നീക്കമുണ്ടായിരിക്കുന്നത്. യുഎഇ റെഡ് ക്രെസന്റ് നല്‍കിയ 19 കോടിയില്‍ 4.5 കോടി രൂപ കോഴയായി നല്‍കിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ നേടിയതെന്നാണ് ഇ.ഡി കേസ്.

webdesk14: