ലൈഫ് മിഷന്‍ കോഴ ഇടപാടിലെ കള്ളപ്പണകേസില്‍ എം ശിവശങ്കറിനെ ഇ.ഡി കോടതിയില്‍ ഹാജരാക്കി. കലൂര്‍ കോ
തിയിലാണ് ശിവശങ്കറിനെ ഹാജരാക്കിയത്. കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. കേസില്‍ 3 കോടി 38 ലക്ഷത്തിന്റെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ശിവശങ്കറിനെ വിട്ടുകിട്ടാനുള്ള അപേക്ഷ ഇഡി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
ലൈഫ് മിഷന്‍ കോഴക്കേസില്‍ ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന് ഇ.ഡി നേരത്തെ പറഞ്ഞിരുന്നു. കേസില്‍ ആകെ 8 പേരെയാണ് ഇ.ഡി പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്.
സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള വാട്സ് ആപ് ചാറ്റുകള്‍ വലിയ തെളിവായെന്നും ഇത് കേസിനെ നല്ല രീതിയില്‍ സഹായിക്കുമെന്നും ഇ.ഡി വ്യക്തമാക്കി. അറസ്റ്റിന് ശേഷം വൈദ്യപരിശോധന കഴിഞ്ഞ ശേഷം ശിവശങ്കറിനെ വീണ്ടും ഇ.ഡി ഓഫീസിലേക്ക് എത്തിക്കുകയായിരുന്നു ഇതിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.