വരാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ വിജയിയെ പ്രഖ്യാപിച്ച് അമേരിക്കന്‍ സര്‍വകലാശാലയിലെ ഹിസ്റ്ററി വിഭാഗം പ്രഫസര്‍ അലന്‍ ലിച്ച്മാന്‍. തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ലിച്ച്മാന്‍ പ്രവചിച്ചു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലിച്ച്മാന്‍ പറഞ്ഞതൊന്നും ഇതുവരെ പിഴച്ചിട്ടില്ല. കൃത്യമായ നിരീക്ഷണങ്ങള്‍ നടത്തിയാണ് ലിച്ച്മാന്‍ പ്രവചനം നടത്തിയത്.
13 കീ ഉപയോഗിച്ചാണ് ലിച്ച്മാന്‍ ഇക്കുറി പ്രവചനം നടത്തിയിരിക്കുന്നത്. കോവിഡിലെ അമേരിക്കയുടെ വീഴ്ച, വംശീയ അധിക്ഷേപങ്ങളും പൊലീസ് അക്രമങ്ങളുടെ വര്‍ധനവും ട്രംപിന് തിരിച്ചടിയാകുമെന്ന് ലിച്ച്മാന്‍ വിലയിരുത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹിലാരിക്ക് എല്ലാവരും പ്രസിഡന്റ് സ്ഥാനം നല്‍കിയപ്പോള്‍ തിരഞ്ഞെടുപ്പ് വിജയം ട്രംപിനായിരിക്കുെമന്ന് തീര്‍ത്ത് പറഞ്ഞത് ലിച്ച്മാന്‍ ആയിരുന്നു. മാത്രമല്ല, ഡോണള്‍ഡ് ട്രംപ് ഇംപീച്ച് ചെയ്യപ്പെടുമെന്നും ലിച്ച്മാന്‍ വ്യക്തമാക്കിയിരുന്നു.
1984 ല്‍ ആണ് ആദ്യമായി ലിച്ച്മാന്‍ പ്രവചനം നടത്തിയത്. ഡൊണള്‍ഡ് റീഗന്‍ പ്രസിഡന്റ് ആകുമെന്നായിരുന്നു അത്. പിന്നീടിങ്ങോട്ട് ലിച്ച്മാന്റെ നിരീക്ഷണങ്ങളും പ്രവചനങ്ങളും കടുകിടെ തെറ്റിയിട്ടില്ല.