X
    Categories: keralaNews

ജിംനേഷ്യങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം

കൊച്ചി: സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങള്‍ക്കും മൂന്നുമാസത്തിനകം ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി. ജിംനേഷ്യങ്ങള്‍ യുവാക്കളുടെ പുണ്യസ്ഥലം പോലെയാണെന്നും കോടതി വ്യക്തമാക്കി. ഇപ്പോള്‍ പള്ളികളിലും ക്ഷേത്രങ്ങളിലും പോകുന്നതുപോലെ യുവാക്കള്‍ക്ക് നിര്‍ബന്ധമായ കാര്യമായി ജിംനേഷ്യങ്ങള്‍ മാറിയിരിക്കുകയാണ്. കേരള പ്‌ളേസ് ഒഫ് പബ്‌ളിക് റിസോര്‍ട്ട് ആക്ട് പ്രകാരം ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.

പ്രായയഭേദമന്യേ ജനങ്ങള്‍ ജിംനേഷ്യത്തില്‍ പോകുന്നത് ശുഭസൂചനയാണെന്നും കോടതി വിലയിരുത്തി. ആരോഗ്യമുള്ള ജനങ്ങളുണ്ടാവുന്നത് നല്ല കാര്യമാണ്. ജിമ്മില്‍ പോകുന്നത് ഒരു ക്രെഡിറ്റ് ആയാണ് എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരും സ്ത്രീകളും കാണുന്നത്. ആരോഗ്യകരമായ ഒരു ലോകം ഉണ്ടാകുന്നതിന്റെ നല്ല സൂചനയാണിത്. എല്ലാ നിയമാനുസൃത ലൈസന്‍സുകളും നേടി നിയമപരമായായിരിക്കണം ജിമ്മുകളുടെ പ്രവര്‍ത്തനം എന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു. നെയ്യാറ്റിന്‍കരയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ജിംനേഷ്യത്തിനെതിരെ സമീപവാസി സി ധന്യ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവുണ്ടായത്.

Chandrika Web: