വാട്‌സ്ആപ്പില്‍ ഇനി ഡ്രൈവിങ്ങ് ലൈസന്‍സും പാന്‍കാര്‍ഡും എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം. ഡിജി ലോക്കറില്‍ സൂക്ഷിച്ച രേഖകളാണ് വാട്‌സ്ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നത്. അതിനായി വാട്‌സ്ആപ്പില്‍ MyGov Bot ഉപയോഗിച്ചാല്‍ മതി.
9013151515 എന്ന നമ്പര്‍ വാട്‌സ്ആപ്പില്‍ സേവ് ചെയ്താല്‍ MyGov Bto ഉപയോഗിക്കാനാകും. സേവ് ചെയ്ത നമ്പരില്‍ HI അയച്ചാല്‍ ഡിജി ലോക്കര്‍ തുറക്കാനുള്ള വിശദാംശങ്ങള്‍ ചോദിക്കും. അവ നല്‍കിയ ശേഷമാണ് ഡിജി ലോക്കര്‍ തുറക്കാനാവുന്നത്. ഒ.ടി.പി കോഡ് ഉപയോഗിച്ച് വേണം രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍.
ഡ്രൈവിങ്ങ് ലൈസന്‍സിനും പാന്‍കാര്‍ഡിനും പുറമെ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പോളിസി, വാഹന രജിസ്‌ട്രേഷന്‍, പത്തും പന്ത്രണ്ടും ക്ലാസിലെ മാര്‍ക്ക് ലിസ്റ്റും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.