X

‘മദ്യപിച്ച് വാഹനമോടിച്ചാല്‍ ലൈസെന്‍സ് റദ്ദാക്കും’: മന്ത്രി കെ ബി ഗണേഷ് കുമാര്‍

മദ്യപിച്ച് വാഹനമോടിച്ചാല്‍ ലൈസെന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി അപകടമുക്തമാക്കുമെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഗതാഗത ബോധവത്ക്കരണം അനിവാര്യമാണെന്നും ഡിജിപിയുടെ നേതൃത്വത്തില്‍ ഡ്രൈവ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പൊലീസ് എന്‍ഒസി ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ക്ക് തിരുവനന്തപുരത്ത് വെച്ച് ക്ലാസും മുന്നറിയിപ്പും നല്‍കുമെന്നും വാഹനങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എഴുതിവയ്ക്കാന്‍ പ്രത്യേക രജിസ്റ്റര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ബസുടമകളുമായി ഇന്നലെ ചര്‍ച്ച നടത്തിയതായും മന്ത്രി പറഞ്ഞു. വാഹനങ്ങളിടിക്കുന്ന ദൃശ്യം ലഭിച്ചാല്‍ ആര്‍.ടി.ഒ വിലയിരുത്തുമെന്നും ശേഷം നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിന് മൂന്നുമാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും മരണമുണ്ടായാല്‍ ആറുമാസത്തേക്ക് പെര്‍മിറ്റ് റദ്ദാക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

 

 

webdesk17: