കോവിഡ് പോലെയുള്ള പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യം പൂര്‍ണ്ണമായി സജ്ജമെന്ന് നിര്‍മലാ സീതാരാമന്‍. സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം9.2 ശതമാനമാണ്് പ്രതീക്ഷിക്കുന്നത്.ഇന്ന് രാവിലെ 11 മണിയോടെ് കൂടിയാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്റെ നാലാമത് ബജറ്റ് അവതരിപ്പിച്ച് സംസാരിച്ച് തുടങ്ങിയത്.
സ്വതന്ത്ര ഇന്ത്യയിലെ 75ാമത് ബജറ്റാണ്് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. പേപ്പര്‍ രഹിത ബജറ്റാണ് ഇക്കുറിയും.
60ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാറിന് അടുത്ത ലക്ഷ്യം, 14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഗതാഗത രംഗത്ത് പുത്തന്‍ മാറ്റങ്ങളുമായി 400 പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍ കൂടി ആരംഭിക്കും. ദേശീയപാതകള്‍ 25,000 കിലോമീറ്ററാക്കി ഉയര്‍ത്തും. മലയോര റോഡ് വികസനത്തിന് ‘പാര്‍വത മാല’ പദ്ധതി
ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റികള്‍ ഉടന്‍ ആരംഭിക്കും, പ്രാദേശിക ഭാഷകളില്‍ ഉള്ള വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി വിദ്യാഭ്യാസ ചാനലുകള്‍ ആരംഭിക്കും
ഓണ്‍ലൈന്‍ ബാങ്കിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 75 ജില്ലകളിലെ 75 ഡിജിറ്റല്‍ ബാങ്ക് യൂണിറ്റുകള്‍ സ്ഥാപിക്കും.
എയര്‍ ഇന്ത്യക്ക് പിന്നാലെ എല്‍ഐസി ഉടന്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍.
രാജ്യത്ത് 5ജി സേവനങ്ങള്‍ ഈ വര്‍ഷം മുതല്‍. സ്വകാര്യകമ്പനികള്‍ക്ക് 5 ജി ലൈസന്‍സ് നല്‍കും.
updating…….