X

എല്‍ഐസി സ്‌കോളര്‍ഷിപ്പ്: അപേക്ഷ ഡിസംബര്‍ 18വരെ

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ഉപരിപഠനത്തിന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ നല്‍കുന്ന സുവര്‍ണ ജൂബിലി സ്‌കോളര്‍ഷിപ്പിന് ഡിസംബര്‍ 18വരെ അപേക്ഷിക്കാം. http://licindia.inവഴി അപേക്ഷ സമര്‍പ്പിക്കാം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയാകണം. ഒരു കുടുംബത്തില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ഇതിനായി വെബ് സൈറ്റിലെ ‘ഗോള്‍ഡന്‍ ജൂബിലി ഫൗണ്ടേഷന്‍ ലിങ്ക് പരിശോധിക്കുക. ഓരോ ഡിവിഷനിലും 20 വിദ്യാര്‍ഥികള്‍ക്കും 10സ്‌പെഷല്‍ ഗേള്‍ ചൈല്‍ഡ് വിഭാഗക്കാര്‍ക്കും സ്‌കോളര്‍ഷിപ്പ് അനുവദിക്കും.

കോഴ്‌സുകള്‍

60ശതമാനം മാര്‍ക്കോടെ 2021-22ല്‍ പ്ലസ് ടു പാസായവര്‍ക്ക് തുടര്‍ പഠനത്തിന് ആനുകൂല്യം ലഭിക്കും. 60 ശതമാനം മാര്‍ക്കോടെ 2021-22ല്‍ 10-ാം ക്ലാസ് ജയിച്ചവര്‍ക്ക് ഡിപ്ലോമ വൊക്കേഷനല്‍ / ഐടിഐ പഠനത്തിന് സ്‌കോളര്‍ഷിപ്പ് ലഭിക്കും.

സ്‌പെഷല്‍ ഗേള്‍ ചൈല്‍ഡ് സ്‌കോളര്‍ഷിപ്പ്

60ശതമാനം മാര്‍ക്കോടെ 2021-22 ല്‍ 10-ാം ക്ലാസ് ജയിച്ച പെണ്‍കുട്ടികള്‍ക്കു പ്ലസ് വണ്‍/ ഡിപ്ലോമ / വൊക്കേഷനല്‍ കോഴ്‌സുകള്‍ പഠിക്കുന്നതിന് ആനുകൂല്യം ലഭിക്കും. അര്‍ഹരായവര്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കും വരെ ആനുകൂല്യം ലഭിക്കും. സ്‌പെഷല്‍ ഗേള്‍ ചൈല്‍ഡിന് 2 വര്‍ഷത്തേക്കാണ് ആനുകൂല്യം. പ്രതിവര്‍ഷം 20,000 രൂപ 3 ഗഡുക്കളായി ബാങ്ക് അക്കൗണ്ടില്‍ നല്‍കും. പ്ലസ്ടു പെണ്‍കുട്ടികള്‍ക്ക് 10,000 രൂപയാണ് ലഭിക്കുക.

Test User: