ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയ ദുരന്തത്തിൽ ലിബിയയിൽ മരണം അയ്യായിരം കടന്നു. ഇതുവരെ 5200 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കിഴക്കൻ ലിബിയയിൽ പതിനായിരത്തോളം പേരെ കാണാതായിട്ടുണ്ട്.പലയിടത്തും അണക്കെട്ടുകൾ പൊട്ടി ജനവാസ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.ഡെർനയിലാണ് ഏറ്റവുമധികം ദുരിതമുണ്ടായിരിക്കുന്നത്. തലസ്ഥാനമായ ട്രിപളിയിൽനിന്ന് 900 കിലോമീറ്റർ കിഴക്കാണ് ഡെർന.കഴിഞ്ഞദിവസം ഒരൊറ്റ ഖബർസ്ഥാനിൽ മാത്രം 200പേരെ ഖബറടക്കി.മരണസംഖ്യ ഇനീയും ഉയരുമെന്ന് രക്ഷാപ്രവർത്തനം നടത്തുന്ന സംഘടനകൾ അറിയിച്ചു.ഡെർനയിലെ ദുരന്തം രാജ്യത്തിന് കൈകാര്യം ചെയ്യാനാവുന്നതിലപ്പുറമാണെന്ന് കിഴക്കൻ ലിബിയൻ പ്രധാനമന്ത്രി ഉസാമ ഹമദ് പറഞ്ഞു.
ലിബിയയിലെ പ്രളയത്തിൽ മരണം 5200 കടന്നു ; നിരവധി പേരെ കാണാതായി
Tags: libyaflood