X
    Categories: MoreViews

‘ദിലീപിന്റെ സമയം തെളിഞ്ഞു’; ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം

ആലുവ: നടന്‍ ദിലീപിന് ജാമ്യം ലഭിച്ച സംഭവത്തില്‍ പ്രതികരണവുമായി നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍. ദിലീപിന്റെ സമയം തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിക്ക് മുന്നിലെത്തിയപ്പോള്‍ തന്നെ ഹൈക്കോടതി ചോദിച്ചത് വീണ്ടും എന്തിന് ഇങ്ങോട്ട് വന്നുവെന്നാണ്. അതില്‍ നിന്നുതന്നെ ദിലീപിന് ജാമ്യം ലഭിക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. കേസില്‍ പിന്നീട് യാതൊരു തരത്തിലുള്ള പുരോഗതിയും ഉണ്ടായിട്ടില്ല. കാവ്യയേയും നാദിര്‍ഷയേയും ചോദ്യം ചെയ്യുമെന്നതല്ലാതെ ഇതുവരേയും ചോദ്യം ചെയ്തിട്ടുമില്ല. 90 ദിവസം തീരാന്‍ അഞ്ചുദിവസം മാത്രമുള്ളപ്പോള്‍ ജാമ്യം കിട്ടുന്നത് ചരിത്രത്തില്‍ ആദ്യത്തെ സംഭവമാകും. പോലീസ് നല്‍കിയ കേസ് ഡയറിയില്‍ പുതുതായൊന്നും ഉണ്ടായിക്കാണില്ല. ഇത് പോലീസിന് കിട്ടിയ തിരിച്ചടിയാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ദിലീപ് സമയത്തില്‍ വിശ്വസിക്കുന്നയാളാണ്. പടം ഹിറ്റായതിനൊപ്പം തന്നെ ജാമ്യവും ലഭിച്ചു. ഇപ്പോള്‍ ദിലീപിന്റെ സമയം തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: