വീഡിയോ റെക്കോര്‍ഡിങ് സുഗമമാക്കാന്‍ വ്യത്യസ്തമായി രൂപകല്‍പന ചെയ്ത എല്‍ജിയുടെ പുതിയ സ്മാര്‍ട് ഫോണ്‍ വരുന്നു. 6.8 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി പി-ഒഎല്‍ഇഡി സ്‌ക്രീന്‍ ആണ് ഇതിന്റെ ഡിസ്‌പ്ലേ. ഈ പ്രധാന സ്‌ക്രീന്‍ തിരിഞ്ഞു ഉയരുമ്പോള്‍ താഴെയായി 3.9 ഇഞ്ച് വലിപ്പമുള്ള ജി ഒഎല്‍ഇഡി ഡിസ്‌പ്ലേ കാണാം.
5ജി നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് ട്രിപ്പിള്‍ ക്യാമറ സംവിധാനമാണുള്ളത്. ഇതില്‍ 64 എംപി അള്‍ട്രാ ഹൈ റെസലൂഷന്‍ സെന്‍സര്‍, 13 എംപി അള്‍ട്രാ വൈഡ്, 12 എംപി വൈഡ് സെന്‍സറുകള്‍ ഉള്‍പ്പെടുന്നു. ഇതില്‍ 5 ആക്സിസ് ഇമേജ് സ്റ്റെബിലൈസേഷന്‍, പ്രത്യേക ഗിംബാല്‍ മോഡ് എന്നിവ ലഭ്യമാണ്. ഗിംബാല്‍ മോഡില്‍, പാന്‍, ടില്‍റ്റ്, ഒരു വസ്തുവില്‍ ലോക്ക് ചെയ്യുക തുടങ്ങിയ ചലനങ്ങള്‍ സാധ്യമാണ്.
വീഡിയോ കാണുമ്പോഴും വീഡിയോ ചിത്രീകരിക്കുമ്പോഴുമെല്ലാം പ്രധാന സ്‌ക്രീനിലെ കാഴ്ചക്ക് അസ്വസ്ഥതയില്ലാതിരിക്കാന്‍ രണ്ടാമത്തെ സ്‌ക്രീന്‍ സഹായിക്കും. മെസേജ്, പ്രധാന സ്‌ക്രീന്‍ ലാന്‍ഡ്‌സ്‌കേപ് മോഡിലേക്ക് മാറ്റുമ്പോള്‍ ചെറിയ സ്‌ക്രീനിലാണ് നോട്ടിഫിക്കേഷന്‍ കാണുക. വീഡിയോ ചിത്രീകരിക്കുമ്പോള്‍ ടൂളുകള്‍ കാണുക ചെറിയ സ്‌ക്രീനിലായിരിക്കും.
ദക്ഷിണ കൊറിയയിലാണ് എല്‍ജി വിങ് ആദ്യമെത്തുക. പിന്നീട് വടക്കേ അമേരിക്കയിലും യൂറോപ്പിലും അവതരിക്കും. വിലയെത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.