X

കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം

കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്ന ചൊല്ല് കൂട്ടുകാര്‍ കേട്ടിട്ടുണ്ടോ? കാഴ്ച വരദാനമാണ്. ഒക്്‌ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ച ദിനമായി ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്തുള്ള 1.3 ബില്ല്യണ്‍ ജനങ്ങള്‍ക്ക് കാഴ്ച സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ട്.

കാഴ്ചക്കുറവ് ആണ് കണ്ണിന് സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം. ശാരീരിക-മാനസിക സംഘര്‍ഷങ്ങള്‍, പോഷകാഹാര കുറവ്, അമിതമായ പഞ്ചസാരയുടെ ഉപയോഗം, ജങ്ക് ഫുഡ്, ദേഹമനങ്ങാതെയുള്ള ഇരിപ്പ് എന്നിവ കണ്ണിന്റെ ആരോഗ്യത്തിനെ മോശമായി ബാധിക്കുന്നു. ഇതോടൊപ്പം ജീവിത ശൈലിയില്‍ ഉണ്ടായ മാറ്റങ്ങളും കാഴ്ച്ചക്കുറവിന് കാരണമാകുന്നു. കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം.

ഒമേഗ-3 ഫാറ്റി ആസിഡ്

കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍. മത്സ്യം അതില്‍ ഒന്നാണ്. മീനുകളില്‍ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഒമേഗ-3 കണ്ണിലെ ഇന്‍ട്രാ ഒകുലര്‍ പ്രഷര്‍ കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ഇലക്കറികള്‍

ഇലക്കറികളില്‍ അടങ്ങിയിട്ടുള്ള ലൂട്ടെന്‍, സിയക്സാന്തിന്‍ എന്നീ പദാര്‍ത്ഥങ്ങള്‍ കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കും. ഒപ്പം ഇവയിലെ വിറ്റാമിന്‍ സി കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. മുരിങ്ങയിലയിലെ വിറ്റാമിന്‍ എ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ വളരെ നല്ലതാണ്.

സിട്രസ് പഴങ്ങള്‍

ഓറഞ്ച്, മുന്തിരി, നാരങ്ങ എന്നിങ്ങനെയുള്ള സിട്രസ് പഴങ്ങള്‍ കണ്ണിന്റെ ആരോഗ്യം വര്‍ധിപ്പിക്കും. ഇവയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ആന്റി ഓക്സിഡന്റുകളായി പ്രവര്‍ത്തിച്ച് പ്രായമാകുമ്പോള്‍ കണ്ണുകള്‍ക്ക് ഉണ്ടാകുന്ന തകരാറുകള്‍ കുറയ്ക്കും.

ഉണങ്ങിയ പഴങ്ങള്‍

ഉണങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് കാഴ്ച ശക്തി കൂട്ടാന്‍ നമ്മെ സഹായിക്കും. ഇവയില്‍ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിരിക്കുന്നു.

പയറുവര്‍ഗങ്ങള്‍

പയറില്‍ ധാരാളം സിങ്ക് അടങ്ങിയിരിക്കുന്നു. സിങ്ക് കരളില്‍ നിന്നും റെറ്റിനയിലേക്ക് വിറ്റാമിന്‍ എയെ എത്തിക്കുന്നു. ഇത് മെലാനിന്‍ ഉത്പാദനത്തിന് കാരണമാകുന്നു. കണ്ണുകളുടെ നിറത്തിനും കൂടിയ വെളിച്ചത്തില്‍ നിന്നുള്ള സംരക്ഷണത്തിനും കാരണമായ ഇവയുടെ ഉത്പാദനത്തിന് പയറുവര്‍ഗങ്ങള്‍ ആക്കം കൂട്ടും.

ക്യാരറ്റ്

ബീറ്റാ കരോട്ടിന്‍ ധാരാളമായി അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. ഇവ ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുമ്പോള്‍ വിറ്റാമിന്‍ എ ആയി മാറുന്നു. കാഴ്ച ശക്തി വര്‍ധിപ്പിക്കാനുള്ള ഘടകമായി ഇത് പ്രവര്‍ത്തിക്കുന്നു. വിറ്റാമിന്‍ എയുടെ കുറവ് മൂലം ഉണ്ടാകുന്ന നിശാന്ധത പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ ക്യാരറ്റ് കഴിക്കുന്നത് ഉത്തമമാണ്.

Test User: